
വെഞ്ഞാറമൂട്: വേണ്ടത്ര പൊലീസുകാരില്ല, ജോലി ഭാരം ഏറെയുണ്ട്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്റെ അസ്ഥയാണിത്. നാല്പത്തിയാറ് പൊലീസുകാർ വേണ്ട സ്റ്റേഷനിൽ ഉള്ളതാകട്ടെ 40 പേർ. ഒരു സബ് ഇൻസ്പെക്ടറുടെ കുറവുമുണ്ട്. 46 പൊലീസ് വേണമെന്ന കണക്കും രണ്ട് പതിറ്റാണ്ട് മുൻപുള്ളതാണ്. ആറ്റിങ്ങൽ ഡിവിഷനിൽ വിശാല പരിധിയുള്ള സ്റ്റേഷനാണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ. അറുപത് പൊലീസുകാരെങ്കിലും വേണ്ടിടത്താണ് നാല്പത് പൊലീസുകാരുള്ളത്.രാഷ്ട്രീയ സംഘടനകൾ, അക്രമങ്ങൾ, മോഷണം എന്നിവ ഉണ്ടായാൽ സമീപ സ്റ്റേഷനുകളിൽ നിന്നും പൊലീസുകാരെ വിളിക്കേണ്ടതായി വരുന്നു. വിശാല പരിധിയിലുള്ള സ്റ്റേഷനായതിനാൽ രാതികാല പട്രോളിംഗിനും എല്ലായിടത്തും എത്തിപ്പെടാനുമാവില്ല. ഇതുമൂലം രാത്രികാലങ്ങളിൽ ചെറുമോഷണങ്ങളും നടക്കുന്നുണ്ട്. വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു ശേഷം പൊലീസുകാർ വിശ്രമിച്ചിട്ടില്ലെന്നുപറയാം. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം.
ഗതാഗതക്കുരുക്കും അകമ്പടിയും
സംസ്ഥാനപാതയിൽ കേശവദാസപുരം മുതൽ കൊട്ടാരക്കര വരെയുള്ള പാതയിൽ ഏറ്റവും തിരക്കുള്ള നാല് റോഡുകൾ സന്ധിക്കുന്ന ഭാഗം കൂടിയാണീ സ്റ്റേഷൻ. അതിനാൽ ഗതാഗതക്കുരുക്കും ഇവിടെ രൂക്ഷമാണ്. ഈ സന്ദർഭങ്ങളിൽ നാലോളം പൊലീസുകാരാണ് ഇത് നിയന്ത്രിക്കേണ്ടി വരുന്നത്. ഈസമയം വി.ഐ.പികൾ കടന്നുപോയാൽ അവർക്ക് യാത്ര ഒരുക്കണം, അകമ്പടി സേവിക്കണം, വെഞ്ഞാറമൂട് ഒരു സാംസ്കാരിക പ്രദേശമായതിനാൽ മിക്കദിവസങ്ങളിലും മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ കാണും. ഇതിനും സുരക്ഷ ഒരുക്കേണ്ടത് പൊലീസുകാർ തന്നെ. പലപ്പോഴും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നവരെ വീണ്ടും വിളിച്ചുവരുത്തേണ്ട അവസ്ഥയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |