
തിരുവനന്തപുരം: റവന്യൂ വകുപ്പിൽ മാനദണ്ഡ വിരുദ്ധമായി ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കിയതിനെതിരെ കേരള എൻ.ജി.ഒ യൂണിയൻ കളക്ടറേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന് വിജയം.ഉത്തരവുകൾ പുനഃപരിശോധിച്ച് റദ്ദ് ചെയ്യാൻ തീരുമാനമായി. കളക്ടറേറ്റിന് മുന്നിൽ നടന്ന ആഹ്ലാദ പ്രകടനം യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി പനവൂർ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.അശോക്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ.ബിജി, കെ.ജയപ്രകാശ്,പി.എസ്.വിനോദ്, എൻ.റെജി,എം.എസ്.ആനന്ദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |