തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടേതടക്കം കൂടുതൽ തസ്തിക സൃഷ്ടിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി വീണാ ജോർജ്ജിനു വേണ്ടി മന്ത്രി ജി.ആർ അനിൽ നിയമസഭയിൽ പറഞ്ഞു. 277 സ്ഥിരം തസ്തികകളാണ് അവിടെയുള്ളത്.എൻ.എച്ച്.എം വഴി 142 താത്കാലിക ജീവനക്കാരുമുണ്ട്. രണ്ടായിരത്തിലേറെ പ്രതിദിന ഓ.പിയുള്ളത് പരിഗണിച്ച് നെയ്യാറ്റിൻകര ആശുപത്രിയിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുമെന്ന് കെ.ആൻസലന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.ആശുപത്രിയിൽ കൂടുതൽ സീനിയർ ഡോകർമാരും പൊലീസ് സർജനും നെഫ്രോളജി വിഭാഗവും വേണമെന്ന് ആൻസലൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |