SignIn
Kerala Kaumudi Online
Friday, 23 October 2026 7.29 PM IST

രണ്ടായിരം രൂപയുടെ കറൻസിക്ക് 50 കോടി വാഗ്ദാനം : കാറിൽ കൊണ്ടുപോയി മർദ്ദിച്ച് ഒന്നേകാൽ കോടി തട്ടിയ പ്രതി അറസ്റ്റിൽ

ramshad

തൃശൂർ: രണ്ടായിരം രൂപയുടെ കറൻസിക്ക് 50 കോടി നൽകാമെന്ന് വാഗ്ദാനം നൽകി വിളിച്ചുവരുത്തിയ ശേഷം കാറിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് ലക്ഷത്തിലധികം രൂപയും കാറും തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. മലപ്പുറം തിരൂർ പൂഴികുന്ന് വെളിയത്ത് വീട്ടിൽ അനിൽ (55), മലപ്പുറം തിരൂർ പറവണ്ണ ആട്ടിരിക്കാട്ട് വീട്ടിൽ പ്രമോദ് (47), മലപ്പുറം തിരൂർ സ്വദേശി ചന്ദ്രത്തിൽ വീട്ടിൽ റംഷാദ് (38), മലപ്പുറം എടയൂർ കടവത്തകത്ത് വടക്കേവളപ്പിൽ വീട്ടിൽ അൽത്താഫ് (34) എന്നിവരാണ് പിടിയിലായത്.
ഈ മാസം 19ന് രാവിലെയായിരുന്നു പാലക്കാട് പുതുക്കോട് സ്വദേശിയായ സുരേഷ് കുമാറിനെയും രണ്ട് കൂട്ടുകാരെയും തട്ടിക്കൊണ്ടുപോയത്. 2000 രൂപയുടെ കറൻസി മാറ്റിനൽകണമെന്ന് പറഞ്ഞ് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ഇവരെ വിളിച്ചു വരുത്തുകയായിരുന്നു. സംസാരത്തിനിടെ മർദ്ദിക്കുകയും കാറിൽ ബലമായി പിടിച്ചുകൊണ്ട് പോകുകയും ചെയ്തു.

കത്തി കാട്ടി ഭീഷണിപ്പെടുത്തിയും ഇരുമ്പുവടി കൊണ്ട് അടിച്ചും മൂന്നുപേരിൽ നിന്നുമായി 1.24 ലക്ഷം തട്ടിയെടുത്തു. ഗൂഗിൾ പേ വഴിയും എ.ടി.എം ഉപയോഗിച്ചും പണം കൈക്കലാക്കിയ ശേഷം ഇവരെ പെരുമ്പിലാവിൽ ഇറക്കിവിട്ട് സുരേഷ് കുമാറിന്റെ ഭാര്യയുടെ പേരിലുള്ള കാർ തട്ടിക്കൊണ്ടുപോയി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ പ്രകാരം നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ചുള്ള വിവരം തിരൂർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. തിരൂർ പൊലീസിന്റെയും സൈബർസെല്ലിന്റെയും സഹായത്തോടെയാണ് തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എം.ജെ.ജിജോ, സബ് ഇൻസ്‌പെക്ടർമാരായ തോമസ്, ബാലസുബ്രഹ്മണ്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീവൻ, രജീഷ്, പ്രിയേഷ്, സുജിത്ത് എന്നിവരുമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL