തൃശൂർ : പന്നിയങ്കര സ്വദേശി അരുണിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ നാട്ടിക സ്വദേശി കണ്ണൻപറമ്പിൽ വീട്ടിൽ കരിപ്പായി രമേഷ് എന്നുവിളിക്കുന്ന രമേഷ് (44), ഒളരിക്കര സ്വദേശി ഉമ്മാപുള്ളി വീട്ടിൽ ജെൻസൺ (29) എന്നിവരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. 21ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ചേറ്റുപുഴയിലുള്ള ബന്ധുവീട്ടിലായിരുന്ന അരുണിനെ പ്രതികൾ മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. ആക്രമത്തിൽ അരുണിന് തലയിൽ മാരകമായ മുറിവേറ്റു. ഭാര്യയെ കത്തികാട്ടി ഭീഷണിപ്പെടുത്തി. പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സാമ്പത്തിക തർക്കത്തിലുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണം.
രമേഷിനെതിരെ വലപ്പാട്, പാലക്കാട് ടൗൺ സൗത്ത്, ടൗൺ ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനിലായി ഏഴോളം കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൾ റഹ്മാൻ നേതൃത്വം നൽകിയ അന്വേഷണസംഘത്തിൽ സബ് ഇൻസ്‌പെക്ടർ സെസിൽ ക്രിസ്റ്റ്യൻ രാജ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഹരിഹരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുശാന്ത്, അഖിൽ വിഷ്ണു, സിവിൽ പൊലീസ് ഓഫീസർമാരായ അലൻ, വിഷ്ണു എന്നിവരാണുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |