SignIn
Kerala Kaumudi Online
Friday, 23 October 2026 4.37 PM IST

ഊരകം പെല്ലിശ്ശരി ഇരട്ടക്കൊല : പ്രതി കുറ്റക്കാരൻ, വിധി 27ന്

തൃശൂർ : റോഡരികിലിട്ട് കാർ റിപ്പയർ ചെയ്തതിനെ തുടർന്നുള്ള തർക്കത്തിൽ പെല്ലിശ്ശേരി സ്വദേശി ചന്ദ്രനെയും മകൻ ജിതിൻ കുമാറിനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പെല്ലിശ്ശേരി സ്വദേശിയായ വേലപ്പൻ കുറ്റക്കാരനാണെന്ന് തൃശൂർ എസ്.സി/എസ്.ടി കേസുകൾക്കുള്ള പ്രത്യേക കോടതി ജഡ്ജ് കെ.കമനീസ് കണ്ടെത്തി. കൊലപാതകക്കുറ്റവും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. കേസ്, വിധി പറയാനായി 27ലേക്ക് മാറ്റി. ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെല്ലിശ്ശേരിയിൽ 2022 നവംബർ 28 ന് രാത്രിയിലായിരുന്നു സംഭവം. അച്ഛനെയും മകനെയും കൊലപ്പെടുത്തിയതിലൂടെ രണ്ട് കുടുംബങ്ങളെ അനാഥമാക്കിയ, നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.കൃഷ്ണനാണ് ഹാജരായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL