
കൊടകര : ആളൂർ സ്വദേശി വട്ടപ്പറമ്പിൽ അമീഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആളൂർ പൊരുന്നംകുന്ന്, പൊന്മിനിശ്ശേരി ജിന്റോ ജോണിനെ (36) ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിലെ പ്രതികളായ പുലിപ്പാറക്കുന്ന് പൂവ്വത്തിക്കര വീട്ടിൽ വലിയ മല്ലു എന്ന മിഥുൻ, അനുജൻ കുഞ്ഞു മല്ലു എന്ന അരുൺ, ആളൂർ സ്വദേശി കൈനാടത്തുപറമ്പിൽ ജെനിൽ, ആളൂർ ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് ജാസിക് എന്നിവരെ കൃത്യം നടന്ന സ്ഥലത്തേക്ക് വാഹനത്തിൽ എത്തിക്കുകയും കൃത്യത്തിനുശേഷം ഒളിവിൽ പോകാൻ സഹായിക്കുകയും ചെയ്തതിനാണ് ജിന്റോയെ പിടികൂടിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ആളൂർ സ്വദേശി വട്ടപ്പറപറമ്പിൽ അമീഷിന്റെ വീട്ടിലേക്ക് നാലുപേർ കൊടുവാളും ഇരുമ്പു പൈപ്പുമായി അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അമീഷിനെ വെട്ടി. തടയാൻ ചെന്ന ചേട്ടൻ അജീഷിന്റെ ഇടതു കൈയ്ക്ക് വെട്ടേറ്റു. രണ്ടു വിരൽ അറ്റു. അമീഷിനെ ഇരുമ്പു വടി കൊണ്ട് അടിച്ചു. അമീഷിനോട് ചെറിയ മല്ലു എന്ന് വിളിക്കുന്ന അരുൺ പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് ആക്രമിച്ചത്. ഈ കേസിലെ പ്രതികളായ പുലിപ്പാറക്കുന്ന് പൂവ്വത്തിക്കര വീട്ടിൽ വലിയ മല്ലു എന്ന മിഥുൻ, ഇയാളുടെ അനുജൻ കുഞ്ഞു മല്ലു എന്ന അരുൺ, ആളൂർ സ്വദേശി കൈനാടത്തുപറമ്പിൽ ജെനിൽ, ആളൂർ ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് ജാസിക് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു, ഇവർ ഇപ്പോൾ ജയിലിലാണ്.
ജിന്റോ ആളൂർ പൊലീസ് സ്‌റ്റേഷൻ റൗഡിയാണ്. ജിന്റോ 2017ൽ ചാലക്കുടി പൊലീസ് സ്‌റ്റേഷനിൽ ഒരു കവർച്ചാക്കേസും രണ്ട് വധശ്രക്കേസും കൊരട്ടി പൊലീസ് സ്‌റ്റേഷനിൽ ഒരു കവർച്ചാക്കേസും 2021ൽ ചാലക്കുടി പൊലീസ് സ്‌റ്റേഷനിൽ സ്ത്രീയെ ആക്രമിച്ചതിനുള്ള കേസും, 2023 ൽ മാള പൊലീസ് സ്‌റ്റേഷനിൽ ഒരു വധശ്രമക്കേസും അടക്കം ആറ് ക്രിമിനൽ കേസിൽ പ്രതിയാണ്. ആളൂർ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ കെ.എം.ബിനീഷ്, എസ്.ഐ സുരേന്ദ്രൻ, സി.പി.ഒമാരായ ജിബിൻ ബിലഹരി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |