SignIn
Kerala Kaumudi Online
Friday, 23 October 2026 3.05 AM IST

പ്രതീകാത്മക വിലാപയാത്ര

ngo

തിരുവനന്തപുരം: ധന ദൃഢീകരണത്തിന്റെ ഭാഗമായി ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ നിയമന നിരോധനം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ 'നവകേരള തള്ളുവണ്ടിയിൽ രണ്ട് തസ്തികകളുടെയും ശവമഞ്ചവും വഹിച്ചുകൊണ്ടുള്ള പ്രതീകാത്മക വിലാപയാത്ര' സംഘടിപ്പിച്ചു.സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന വിലാപയാത്ര സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് അദ്ധ്യക്ഷത വഹിച്ചു.കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമൻ,അസോസിയേഷൻ പ്രസിഡന്റ് പി.എൻ.മനോജ്കുമാർ,ജനറൽസെക്രട്ടറി എസ്.പ്രദീപ്കുമാർ,കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടറി വി.എസ്.ഷീബ,സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി.എ.ബിനു,കെ.എം.അനിൽകുമാർ,എ.സുധീർ,ജി.ആർ.ഗോവിന്ദ്,നൗഷാദ് ബദറുദ്ദീൻ,തിബീൻ നീലാംബരൻ,ജെയിംസ് മാത്യു,സൂസൻ ഗോപി,സി.സി.റൈസ്റ്റൺ പ്രകാശ്,സജീവ് പരിശവിള,എൻ.സുരേഷ് കുമാർ,ആർ.രഞ്ജിഷ് കുമാർ,എം.റിയാസ്,ജി.എസ് കീർത്തിനാഥ്,ഷിബു ഇബ്രാഹിം,എം.ജി.രാജേഷ് കുമാർ,സുശീൽകുമാരി,പ്രതിഭ അനിൽ,യു.എസ് ദീപ്തി,പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL