SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

അരുവിക്കര ടൂറിസം പദ്ധതി വാഗ്ദാനങ്ങളിലൊതുങ്ങി

aruvikara

മലയിൻകീഴ്: മാറനല്ലൂർ പഞ്ചായത്തിലുൾപ്പെട്ട അരുവിക്കര ടൂറിസം പദ്ധതി വാഗ്ദാനങ്ങളിൽ ഒതുങ്ങുന്നു. പദ്ധതി എപ്പോൾ യാഥാർത്ഥ്യമാകുമെന്ന് ഒരുനിശ്ചയവുമില്ല. കാലങ്ങളായുള്ള പ്രദേശവാസികളുടേയും വിവിധ സംഘടനകളുടേയും ആവശ്യമാണ് അരുവിക്കരയെ ടൂറിസം പദ്ധതിയിലുൾപ്പെടുത്തി വികസനം സാദ്ധ്യമാക്കണമെന്നത്. നാല് വർഷം മുൻപ് പഞ്ചായത്ത് അംഗം എൻ.ഷിബുവിന്റെയും യുവാക്കളുടേയും നേതൃത്വത്തിൽ പ്രോജക്ട് തയ്യാറാക്കി നൽകിയിരുന്നു. നെയ്യാറിന് കുറുകെ റോപ്പ്‌വേയും അരുവിക്കരയിൽ നിന്ന് തത്തുപാറയിലേക്ക് പോകുന്ന ഭാഗത്ത് വ്യൂ പോയിന്റ്, നെയ്യാറിൽ പാറകൾക്ക് മുകളിലായി കൽമണ്ഡപം,കുട്ടവഞ്ചി,​ സോളാർ ബോട്ട്,അരുവിക്കര മുതൽ കാമത്തോട് വരെ നടന്നു പോകുന്നതിന് തറയോട് പാകിയ നടപ്പാതയും ഉൾപ്പെടുത്തിയാണ് പ്രോജക്ട് തയ്യാറാക്കിയത്.

ഐ.ബി.സതീഷ് എം.എൽ.എ, ടൂറിസം ഡയറക്ടറുമുൾപ്പെടെ പലരും അരുവിക്കരിയിലെത്തി കാര്യങ്ങൾ വിലയിരുത്തിയെങ്കിലും പദ്ധതി എങ്ങുമെത്തിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

സുരക്ഷയില്ലാതെ

കർക്കടക വാവിന് നിരവധി പേരാണ് ബലിതർപ്പണത്തിന് അരുവിക്കരയിലെത്തുന്നത്. നെയ്യാറിലെ സ്‌നാന ഘട്ടങ്ങളിൽ ഒരു കയർ ബലം മാത്രമാണ് സുരക്ഷയായിട്ടുള്ളത്. നാട്ടുകാരും അരുവിക്കര ധർമ്മശാസ്താ ക്ഷേത്ര ഭാരവാഹികളും മുൻകൈയെടുത്താണ് ഇത്രയെങ്കിലും ചെയ്യുന്നത്. പാറക്കെട്ടുകൾക്ക് നടുവിലായി കമ്പിവേലി നിർമ്മിച്ച് പരിഹാരമുണ്ടാക്കുമെന്ന് അധികൃതർ

പറയാറുണ്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല.

സഞ്ചാരികളേറെ

സിനിമാ ഷൂട്ടിംഗിലെ ഇഷ്ട ലൊക്കേഷനാണ് അരുവിക്കര. നെയ്യാറിന്റെ സൗന്ദര്യം ആസ്വദിക്കാൽ ഇവിടെ നിരവധി പേരാണ് നിത്യവുമെത്തുന്നത്. ഇവിടെയെത്തുന്നവർക്ക് പാറക്കെട്ടും നെയ്യാറിന് കുറുകെ നിർമ്മിച്ച ചെക്ക് ഡാമും മാത്രം കണ്ട് മടങ്ങേണ്ടതായിവരുന്നു.

ഹാപ്പിനെസ് പാർക്കിന്റെ

ജോലികൾ ശേഷിക്കുന്നു

ടൂറിസം പദ്ധതി യാഥാർത്ഥ്യമായില്ലെങ്കിലും അടുത്തിടെ നേമം ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് അരുവിക്കര ജംഗ്ഷനു സമീപം ഹാപ്പിനെസ് പാർക്ക് നിർമ്മിച്ചിരുന്നു. അത് മാത്രമാണ് ഇവിടെയുണ്ടായ ഏക വികസനം. കുട്ടികൾക്കാവശ്യമായ കളി ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലികൾ ശേഷിക്കുന്നുണ്ട്.

അരുവിക്കര പദ്ധതി യാഥാർത്ഥ്യമായാൽ ജില്ലയിലെ പ്രധാനപ്പെട്ടൊരു വിനോദസഞ്ചാര കേന്ദ്രമായി മാറനല്ലൂർ അരുവിക്കര മാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL