തിരുവനന്തപുരം : ഇപ്റ്റ തിരുവനന്തപുരം പെർഫോമിംഗ് ആർട്ടിസ്റ്റ് യൂണിറ്റ് 'ഇതൾ' സംഘടിപ്പിക്കുന്ന ലോക നാടക ദിനാഘോഷം ഇന്ന് വൈകിട്ട് 5ന് തൈക്കാട് ജെ.ചിത്തരഞ്ജൻ ഹാളിൽ നടക്കും.ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി.ബാലൻ ഉദ്ഘാടനം ചെയ്യും.നാടക രചയിതാവും സംവിധായകനുമായ ഷെരീഫ് പാങ്ങോട്,ലോക നാടകദിനാശംസ നൽകും.കോമഡി താരം ബിജുദാസിന്റെ വൺമാൻഷോ,ശുഭ വയനാട് ലഹരിയ്ക്കെതിരെ അവതരിപ്പിക്കുന്ന ഏകപാത്ര നാടകം,കാവ്യയും സംഘവും അവതരിപ്പിക്കുന്ന നൃത്തം, ഇപ്റ്റ ഗായകസംഘം നയിക്കുന്ന നാടക ഗാനാലാപനം എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |