തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള ലേലത്തിൽ പങ്കെടുക്കാൻ സർക്കാർ രൂപീകരിച്ച തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന കമ്പനി (എസ്.പി.വി) പിരിച്ചുവിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തിലായിരുന്നു കമ്പനി. 10 ലക്ഷം സർക്കാരിന്റെ പ്രാരംഭ ഓഹരിയും 5 ലക്ഷം മൂലധനവുമുള്ള കമ്പനിയായിരുന്നു ഇത്. ലേലത്തിൽ ടിയാൽ പങ്കെടുത്തെങ്കിലും അദാനിക്കാണ് നടത്തിപ്പവകാശം കിട്ടിയത്. 2018ഡിസംബറിൽ രൂപീകരിച്ച കമ്പനി പ്രവർത്തനം തുടരുകയായിരുന്നു. ഇത് ഏറെ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.ചീഫ്സെക്രട്ടറി ചെയർമാനും ഗതാഗതസെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവർ അംഗങ്ങളായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |