തിരുവനന്തപുരം: ഭരത് കലാകേന്ദ്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 11-ാമത് നൃത്ത സംഗീതോത്സവം 'ഭരത് ഫെസ്റ്റ്-2025" 29,30,31 തീയതികളിൽ നടക്കും.
29ന് വൈകിട്ട് 5.30ന് കിഴക്കേകോട്ടയിലെ രംഗവിലാസം കൊട്ടാരത്തിൽ നടക്കുന്ന പരിപാടി അശ്വതിതിരുനാൾ ഗൗരിലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും. 30ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും 31ന് മുൻ എം.പി കെ.മുരളീധരനും മുഖ്യാതിഥികളാകും. ഫെസ്റ്റിന്റെ ഭാഗമായി ഏർപ്പെടുത്തിയ പുരസ്കാരങ്ങളും വിതരണംചെയ്യും. 30, 31 തീയതികളിൽ മണിപ്പൂരി, സത്രിയ, ഒഡീസി, കഥക്, കർണാടകസംഗീതം എന്നിവയിൽ സൗജന്യ ശില്പശാല സംഘടിപ്പിച്ചിട്ടുണ്ടെന്നും 10 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ശില്പശാലയിൽ പങ്കെടുക്കാമെന്ന് ട്രസ്റ്റ് ഭാരവാഹികളായ പി.വി.സുബ്രഹ്മണ്യൻ, ഗായത്രി സുബ്രഹ്മണ്യം, ശശികുമാർ എന്നിവർ അറിയിച്ചു. ഫോൺ: 9447260917, 8301025357.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |