
വക്കം:കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സമ്പൂർണ ജനകീയ ശുചിത്വ യജ്ഞം കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ,തൊഴിലുറപ്പ് അംഗങ്ങൾ,പഞ്ചായത്ത് ജീവനക്കാർ,സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്ന് സ്റ്റേഷൻ പരിസരം വൃത്തിയാക്കി ക്യാമ്പയിന് തുടക്കം കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |