SignIn
Kerala Kaumudi Online
Friday, 23 October 2026 4.37 PM IST

അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിന പ്രഖ്യാപനം

prekhyapanam

കല്ലമ്പലം: മാലിന്യമുക്ത നവകേരളം വലിച്ചെറിയൽ മുക്ത പഞ്ചായത്തായി മാറ്റുന്നതിനായി മടവൂർ പഞ്ചായത്തിലെ തകരപ്പറമ്പ് മുതൽ ആനകുന്നം എലിക്കുന്നാംമുകൾ വരെയുള്ള പ്രധാന റോഡുകളിലെയും വാർഡുകളിലെ ഇടറോഡുകളിലെയും പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്തംഗങ്ങളും, ഹരിത കർമ്മ സേനാംഗങ്ങളും ജീവനക്കാരും ചേർന്ന് ശേഖരിച്ചു. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിന്റെ പഞ്ചായത്ത് തല പ്രഖ്യാപനം ജില്ലാ പഞ്ചായത്തംഗം ടി.ബേബി സുധ നിർവഹിച്ചു. 300 കുടുംബങ്ങൾക്ക് ബയോ ബിൻ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബി.എസ്.ഹർഷ കുമാർ, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ കെ.മോഹൻദാസ്, മടവൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജീവ്, ബിജുകുമാർ.എം, എം.എസ് റാഫി, ബി.എം റസിയ, ചന്ദ്രലേഖ.എസ്, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL