
ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മതേതരത്വം വർഗീയത എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ഡോ.എം.എ.സിദ്ദിഖ് വിഷയാവതരണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വായനോത്സവ വിജയികൾക്ക് സമ്മാന വിതരണം നടത്തി.താലൂക്ക് പ്രസിഡന്റ് എസ്.വേണുഗോപാൽ അദ്ധ്യക്ഷനായ സെമിനാറിൽ താലൂക്ക് സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. വി.ബിനു, ടി.മാത്യു, കെ.സുകേശൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |