
കല്ലമ്പലം: തകർന്ന റോഡ് സൗഹൃദ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നവീകരിച്ചു. ദേശീയപാതയിൽ തോട്ടയ്ക്കാട് നിന്നും മണമ്പൂരിലേയ്ക്ക് തിരിയുന്ന പഞ്ചായത്ത് റോഡിൽ അപകടം നിരന്തരമായപ്പോൾ കടുവയിൽ സൗഹൃദ റസിഡന്റ്‌സ് അസോസിയേഷൻ 150 മീറ്റർ നീളത്തിൽ കോൺക്രീറ്റ് റോഡ് നിർമ്മിച്ചിരുന്നു. എന്നാൽ ഭാരവണ്ടികൾ കയറി റോഡ് സഞ്ചാരയോഗ്യമല്ലാതായി. തുടർന്ന് അസോസിയേഷന്റെ നേതൃത്വത്തിൽ റോഡ് നവീകരിക്കുകയായിരുന്നു.റോഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.എൻ.ശശിധരൻ നിർവഹിച്ചു.അസോസിയേഷൻ സെക്രട്ടറി ഖാലിദ് പനവിള,വൈസ് പ്രസിഡന്റ് അറഫ റാഫി,ജോയിന്റ് സെക്രട്ടറി ജി.ശ്രീകുമാർ,എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണ കുറുപ്പ്,സതീഷ്ബാബു,അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |