
മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെയും നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന സ്പർശം എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സംഗമം വിഭു പിരപ്പൻകോട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷീജ പി.കെ,ബ്ലോക്ക് സ്റ്റാൻഡിംഗ് ചെയർപേഴ്സൺമാരായ കവിതാസന്തോഷ്,ജോസഫിൻ മാർട്ടിൻ,മെമ്പർമാരായ ജി.ശ്രീകല,വി.ജയാശ്രീരാമൻ,പി.അജിത,കെ.മോഹനൻ,ബി.ഡി.ഒ ഡോ.സ്റ്റാർലി ഒ.എസ്,സ്റ്റാഫ് നഴ്സ് മഞ്ജു.എ.മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |