SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 PM IST

റോഡ് ഉദ്ഘാടനം

hi

കല്ലറ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പാങ്ങോട് പഞ്ചായത്തിലെ കൊച്ചടപ്പുപാറ-കരിമൺകോട് റോഡിന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പർ അശ്വതി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.37 ലക്ഷം രൂപ വിനിയോഗിച്ചാണ് പട്ടികവർഗ മേഖലയായ കൊച്ചടപ്പുപാറയിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തത്.

അതിദരിദ്രർക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം ബാലചന്ദ്രൻ കാണിക്ക് നൽകി എം.എൽ.എ നിർവഹിച്ചു.ചടങ്ങിൽ ഊരുമൂപ്പൻ പ്രഭാകരൻ കാണി,മൂപ്പത്തി രമണി ഭുവനേന്ദ്രൻ,ആർ.കെ.ജയകുമാർ,ശ്രീമണി,വിപിൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL