
തിരുവനന്തപുരം: വനിതാ ഹോസ്റ്റലിന് സമീപത്തുനിന്ന് നഗ്നതാ പ്രദർശനം നടത്തിയയാളെ പൊലീസ് പിടികൂടി. ഒറ്റശേഖരമംഗലം മണ്ഡപത്തിൻകടവിൽ കക്കാട് ആർ.സി ചർച്ചിന് സമീപം കുന്നുവിള പുത്തൻവീട്ടിൽ വിനോദാണ് (35) പിടിയിലായത്. തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ നിന്ന് മാഞ്ഞാലിക്കുളം റോഡിലേക്ക് പോകുന്ന ശ്രീമൂലം ലെയിനിലെ വനിതാ ഹോസ്റ്റലിന്റെ പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |