SignIn
Kerala Kaumudi Online
Friday, 23 October 2026 5.31 PM IST

കുളക്കോട്-അരുവിക്കര റോഡ് പണി ഇഴയുന്നു

road

വെള്ളനാട്: ആധുനിക എഫ്.ഡി.ആർ സാങ്കേതിക വിദ്യയിൽ നവീകരണം നടക്കുന്ന കുളക്കോട്-അരുവിക്കര ഡാം റോഡിൽ പണി ഇഴയുന്നു. റോഡ് പൊളിച്ച് നിർമ്മാണം നടക്കുന്നതിനാൽ പൊടികാരണം ജനജീവിതം ദുഃസഹമായിരിക്കയാണ്. വാഹനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന പൊടി നാട്ടുകാർക്ക് ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. 8.80 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്.

ഒരു മാസം മുൻപ് പൊടികാരണം ബുദ്ധിമുട്ടായപ്പോൾ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുർന്ന് പണിയേറ്റെടുത്ത കമ്പനിക്കാർ റോഡ് നനച്ച് പൊടി ശല്യം കുറയ്ക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പിന്നീട് അവർ മറന്നമട്ടായി. മഴയത്ത് ഇവിടെ ചെളിക്കളമാകുന്നതിനാൽ നിരവധി ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ അപകടത്തിൽപ്പെടുന്നയായും പ്രദേശവാസികൾ പറയുന്നു.

ആവശ്യം ശക്തം

ടാർ ചെയ്യുന്നതുവരെ റോഡ് നനയ്ക്കുന്നത് തുടരണമെന്ന് സമീപവാസികളും യാത്രക്കാരും ആവശ്യപ്പെടുകയാണ്. റോഡിൽ നിന്ന് ഉയരുന്ന പൊടികാരണം ബുദ്ധിമുട്ടിലായ പ്രദേശവാസികൾ ഞായറാഴ്‌ച രാവിലെ റോഡിന്റെ നവീകരണം നടത്തുന്ന കമ്പനിയുടെ വാഹനത്തെയും ജോലിക്കാരേയും ശങ്കരമുഖം ഗവ.എൽ.പി സ്കൂളിന് സമീപത്തുവച്ച് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ്ഉൾപ്പടെയുള്ളവർ ഇടപെട്ടശേഷമാണ് പൊടിക്ക് വെള്ളമൊഴിച്ച് ശമനമുണ്ടാക്കിയത്. എഫ്‌.ഡി.ആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നവീകരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഇതിന് മുകളിൽ ടാർ ചെയ്യാത്തതിൽ യാത്രക്കാർക്കും പ്രദേശവാസികൾക്കും ശക്തമായ പ്രതിഷേധമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL