SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

നഗരത്തിൽ സമ്മർ ക്യാമ്പുകളൊരുങ്ങും

തിരുവനന്തപുരം: അവധിക്കാലത്തെ വരവേൽക്കാൻ കളിയും ചിരിയും അറിവും നിറച്ച് നഗരത്തിൽ സമ്മർ ക്യാമ്പുകളൊരുങ്ങുന്നു. ഏപ്രിൽ ആദ്യവാരം മുതൽ ക്യാമ്പുകൾക്ക് തുടക്കമാകും.

ശിശുക്ഷേമ സമിതിയിൽ കിളിക്കൂട്ടം
ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന കിളിക്കൂട്ടം അവധിക്കാല ക്യാമ്പ് ഏപ്രിൽ 3 മുതൽ മേയ് 25 വരെ തൈക്കാട് ഗവ.മോഡൽ എൽ.പി സ്‌കൂളിൽ നടക്കും. അഭിനയം,സംഗീതം,നൃത്തം,ചിത്രരചന,വാദ്യോപകരണങ്ങൾ,ശാസ്ത്രം,ഫിലിം എഡിറ്റിംഗ്,റോബോട്ടിക്ക്,കരാട്ടെ ഇവയിൽ പരിശീലനം,​വിശിഷ്ടവ്യക്തികളുമായി സംവാദം, വിനോദയാത്ര,ഭാഷാപരിശീലനം,പ്രകൃതിഅറിവ്,പുസ്തകപരിചയം എന്നിവയുൾപ്പെടും.പ്രായപരിധി 9 മുതൽ 16 വയസ് വരെ.സമിതിസംരക്ഷണയിലുള്ള കുട്ടികളും ക്യാമ്പിന്റെ ഭാഗമായിരിക്കും.

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി

സമ്മർ സ്‌കൂൾ
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സമ്മർസ്‌കൂൾ ഏപ്രിൽ 22 മുതൽ മേയ് 21വരെ. രജിസ്‌ട്രേഷൻ ഏപ്രിൽ രണ്ടിനാരംഭിക്കും. 300 രൂപയാണ് ഫീസ്. സമയം രാവിലെ 10.30 മുതൽ 3.30 വരെ. 6മുതൽ പത്തുവരെ ക്ളാസുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ക്ലാസുകൾ,മത്സരങ്ങൾ,കലാപരിപാടികൾ,നാടകപരിശീലനം,സംഗീതം,ചിത്രരചന എന്നിവയിലാണ് ക്ലാസുകൾ. ഫോൺ 9895322895,0471-2322895.

മലയാളം പള്ളിക്കൂടം

മലയാളം പള്ളിക്കൂടത്തിന്റെ അവധിക്കാലക്ലാസുകൾ ഏപ്രിൽ 6മുതൽ മേയ് 31 വരെ തൈക്കാട് ഗവ.മോഡൽ എച്ച്.എസ്.എൽ.പി സ്‌കൂളിൽ നടക്കും.ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെയാണ് ക്ലാസുകൾ.വിവരങ്ങൾക്ക് www.malayalampallikkoodam.com, 9188863955.

ഗുരു ഗോപിനാഥ്

നടനഗ്രാമം
ഗുരുഗോപിനാഥ് നടനഗ്രാമം ക്യാമ്പസിൽ കളിയും ചിരിയും അവധിക്കാല ക്യാമ്പ് ഏപ്രിൽ 2 മുതൽ മേയ് 30 വരെ നടക്കും. സമയം രാവിലെ 9.30 മുതൽ വൈകിട്ട് 4വരെ. യോഗാപരിശീലനം,വിശിഷ്ടവ്യക്തികളുമായുള്ള സംവാദം,അഭിമുഖം,ചലച്ചിത്രപഠന -ആസ്വാദനക്യാമ്പ്,വിനോദയാത്ര,പുസ്തകപരിചയം തുടങ്ങിയവ നടക്കും.വിവരങ്ങൾക്ക്: 0471-2364771, 8547913916.

തൈക്കാട് മോഡൽ സ്‌കൂൾ
തൈക്കാട് മോഡൽ സ്‌കൂളിൽ ഏപ്രിൽ 30 വരെ ക്രിക്കറ്റ്,ഹോക്കി,ഫുഡ്‌ബാൾ,ബാസ്‌‌ക്കറ്റ് ബാൾ എന്നിവയിൽ അവധിക്കാല സൗജന്യപരിശീലനം നൽകും. ഫോൺ- 9495826539.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL