SignIn
Kerala Kaumudi Online
Friday, 23 October 2026 3.01 AM IST

വേനൽ മഴയിൽ പൊഴിഞ്ഞ് കശുഅണ്ടി

കിളിമാനൂർ: മലയോരങ്ങളിൽ കർഷകർ വന്യമൃഗങ്ങളെ പേടിച്ചും റബർ കൃഷി ലാഭമല്ലെന്ന് കണ്ടും സ്വന്തം പറമ്പുകളിലും പാട്ടത്തിനെടുത്ത പുരയിടങ്ങളിലുമായി കശുമാവ് കൃഷി ചെയ്തു. എന്നാൽ ഇപ്പോൾ കശുമാവിൻ തോട്ടങ്ങളാൽ പരാജയപ്പെട്ടിരിക്കുകയാണ് കർഷകർ. വേനൽമഴയ്ക്ക് പിന്നാലെ കുത്തനെ വില കുറഞ്ഞതും പാകമാകാതെ കശുഅണ്ടി പൊഴിഞ്ഞു പോകുന്നതും കുരങ്ങു ശല്യവുമാണ് കർഷകനെ ദുരിതത്തിലാക്കുന്നത്. മഴ പെയ്തതോടെ വിളവെത്തിയ കശുഅണ്ടി കറുക്കാൻ തുടങ്ങി. ഇതോടെ കച്ചവടക്കാർ വില കുറച്ചു. മഴ തുടങ്ങിയാൽ വിലയിടിവ് മുൻവർഷങ്ങളിലും സംഭവിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പ്രതിസന്ധി വരാറില്ലെന്ന് കർഷക‌ർ പറയുന്നു.അന്തരീക്ഷതാപം കൂടുന്ന സാഹചര്യത്തിൽ മഴയ്ക്ക് ഇനിയും സാദ്ധ്യതയുണ്ടെന്നിരിക്കെ ഈ വർഷത്തെ കശുഅണ്ടി വില്പന കനത്ത നഷ്ടത്തിലാകാനാണ് സാദ്ധ്യത. മഴയുടെ സാദ്ധ്യത ഉത്പാദനത്തെയും വിളയുടെ ഗുണനിലവാരത്തെയും ബാധിക്കുമെന്ന പേടിയും കർഷകർക്കുണ്ട്.

ഉത്പാദനത്തെ വൈകിച്ചു

സീസണൽ വിളയായ കശുഅണ്ടിയിൽ ഡിസംബറിൽ തുടങ്ങി മാർച്ച് വരെയാണ് വരുമാനം ലഭിക്കേണ്ടത്. ഇക്കുറി മഴ മാറാൻ താമസമുണ്ടായത് ഉത്പാദനത്തെ വൈകിച്ചു. ഉത്പാദനത്തിൽ വലിയ ഇടിവാണ് ഇതുമൂലമുണ്ടായത്. വിളവ് നന്നേ കുറവായിരുന്നപ്പോഴും അത്യാവശ്യം വിലയുണ്ടായിരുന്നു എന്ന പ്രതീക്ഷയിലായിരുന്നു. ഒരു മഴ പെയ്തതോടെ അതും അവസാനിച്ചു.

സീസണിന്റെ തുടക്കത്തിൽ 165 രൂപ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 125 രൂപയാണ് വ്യാപാരികൾ നൽകുന്നത്.

പ്രതികരണം: ഈ സീസണിലാണ് മലഞ്ചരക്ക് വ്യാപാരം തകൃതിയാകുന്നത്. എന്നാലിപ്പോൾ മാർക്കറ്റുകളിൽ കശുഅണ്ടി, കുരുമുളക്, അടയ്ക്ക എന്നിവയെടുക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.

സുഗതൻ,

കർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL