SignIn
Kerala Kaumudi Online
Friday, 23 October 2026 9.54 AM IST

എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ 4 പേർ അറസ്റ്റിൽ

1

കുളത്തൂർ: ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ 4പേരെ തുമ്പ പൊലീസ് പിടികൂടി. കൊല്ലം ഉമൈനല്ലൂർ സ്വദേശി അബ്ദുറസാഖ് (24),കൊല്ലം മുണ്ടക്കൽ സ്വദേശി പ്രണവ് (25), തൃശൂർ കുന്നംകുളം സ്വദേശികളായ ഷഹബാസ് (26),അനസ് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 37ഗ്രാം എം.ഡി.എം.എയുമായി കുളത്തൂർ ഇൻഫോസിസിന് പിറകിൽ താമസിക്കുന്ന യുവാവ് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പാേഴാണ് സംഘത്തിലെ പ്രധാനികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് തുമ്പ പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് 4പേർ പിടിയിലായത്. കൊല്ലം സ്വദേശികളാണ് എം.ഡി.എം.എ ബംഗളൂരുവിൽ നിന്നുമെത്തിച്ചത്. തൃശൂർ സ്വദേശികളായ പ്രതികളാണ് കച്ചവടത്തിനായി പണം നൽകിയതെന്ന് പൊലീസ് കണ്ടെത്തി.ദിവസങ്ങൾ നീണ്ട അന്വേഷണത്തിലും നിരീക്ഷണത്തിലുമാണ് പ്രതികൾ പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണറുടെ മേൽനോട്ടത്തിൽ തുമ്പ എസ്.എച്ച്.ഒ.ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL