SignIn
Kerala Kaumudi Online
Friday, 23 October 2026 7.08 AM IST

അപകട ഭീതിയിൽ കിഴക്കേ നാല് മുക്ക്

ആറ്റിങ്ങൽ: കാൽനടയാത്രക്കാരും വാഹന യാത്രക്കരുമായി നിരവധിപേർ കടന്നുപോകുന്ന ആറ്രിങ്ങൽ കിഴക്കേ നാല് മുക്കിൽ ട്രാഫിക്ക് സംവിധാനം കാര്യക്ഷമമാക്കണമെന്നാവശ്യം.

ദേശീയ പാതയിൽ ട്രാൻസ്പോർട്ട്, സ്വകാര്യ ബസ് സ്റ്റാൻഡുകളുടെ നടുവിൽ നാല് റോഡുകൾ സന്ധിക്കുന്ന ഇവിടെ വാഹന- കാൽനട യാത്രക്കാർക്കായി ട്രാഫിക്ക് സിഗ്നൽ ലൈറ്റുകളോ സീബ്ര ലൈനുകളോ ഇല്ല. സിഗ്നൽ സ്ഥാപിച്ചിട്ടുണ്ടങ്കിലും എപ്പോഴും മഞ്ഞ നിറത്തിൽ കത്തിക്കിടക്കും. ഗവ. കോളേജ്,ഹയർ സെക്കൻഡറി സ്കൂൾ,ഡി. ഇ ഓഫീസ്, ഗവ. നെഴ്സറി തുടങ്ങി അനേകം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. റോഡിൽ അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകളിൽ സുരക്ഷ മുന്നറിയിപ്പ് നൽകുന്ന റിഫ്ലക്ക്റ്ററുകൾ ഇല്ലാത്തതും ആപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് പരാതി.

 അപകടങ്ങളും

റോഡിന് മദ്ധ്യത്തിൽ രണ്ടായി തിരിക്കാൻ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറിൽ വാഹനങ്ങൾ ഇടിച്ചുകയറുന്നത് പതിവാണ്. ചെറു വാഹനങ്ങൾ ഇടിച്ചു കയറിയാൽ വാഹനത്തിന്റെ എഞ്ചിൻ അടക്കം തകരും. ജെ.സി.ബി എത്തിയാണ് ഇത്തരം വാഹനങ്ങൾ നീക്കുന്നത്. ഇതിൽ കൂടുതലും അപകടങ്ങൾ സംഭവിക്കുന്നത് രാത്രികാലങ്ങളിലാണ്. അശാസ്ത്രിയമായ ഡിവൈഡർ നിർമ്മാണവും സിഗ്നൽലൈറ്റിന്റെയും റിഫ്ലക്ടറുകളുടെയും അഭാവമാണ് അപകടത്തിന് കാരണമെന്നാണ് പരാതി.

 ട്രാഫിക് സംവിധാനം വേണം

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഇവിടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ റോഡ് മുറിച്ചുകടക്കുന്നത്. അദ്ധ്യായനവർഷം ആരംഭിക്കാൻ ഇനി ഒരുമാസം മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യം മുൻനിറുത്തി വരും ദിവസങ്ങളിൽ സീബ്രാ ലൈനുകളും ട്രാഫിക് സിഗ്നൽ ലൈറ്റുകളും യാഥാർത്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL