വെള്ളറട: ബൈക്കിലെത്തിയ മൂന്നംഗസംഘം കുറ്റിയായണിക്കാട് ജംഗ്ഷനിൽ മകയിരം ടെക്‌സ്‌റ്റൈൽസ് നടത്തുന്ന സജികുമാറിനെ (52) മർദ്ദിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മൂന്നംഗ സംഘം കടയിൽ കയറി കമ്പികൊണ്ട് സജികുമാറിനെ മർദ്ദിക്കുകയായിരുന്നു.
സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രണ്ടുപേർ ഓടിപ്പോയി. ചെമ്പൂര് മൊട്ടലുമൂട് സ്വദേശി ജോജോയെ (28) നാട്ടുകാർ പിടികൂടി ആര്യങ്കോട് പൊലീസിന് കൈമാറി. ഇന്നലെ ഉച്ചക്ക് മൂന്നംഗ സംഘം കടയിലെത്തുകയും സാധനം വാങ്ങിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായും പറയുന്നു. കടയുടമ പാങ്ങോട് മിലിറ്ററി ഹോസ്‌പിറ്റലിൽ ചികിത്സ തേടി. ആര്യങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |