SignIn
Kerala Kaumudi Online
Friday, 23 October 2026 9.08 AM IST

ഇൻസ്റ്റന്റ് ബട്ടർ ഇടിയപ്പം, ഗീ ഉപ്പുമാവ് പുത്തൻ ഉത്പന്നങ്ങളുമായി മിൽമ

തിരുവനന്തപുരം: ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ക്ഷീരകർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും രണ്ടു പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി മിൽമ.

ഇൻസ്റ്റന്റ് ബട്ടർ ഇടിയപ്പം,ഇൻസ്റ്റന്റ് ഗീ ഉപ്പുമാവ് എന്നിവയാണ് വിപണിയിലെത്തിച്ചത്.കനകക്കുന്നിൽ സംഘടിപ്പിക്കുന്ന സഹകരണ എക്സ്‌പോയോടനുബന്ധിച്ച് ബട്ടർ ഇടിയപ്പം മന്ത്രി വി.എൻ.വാസവനും ഗീ ഉപ്പുമാവ് മന്ത്രി ജെ.ചിഞ്ചുറാണിയും പുറത്തിറക്കി. ജനപ്രിയ ഭക്ഷണങ്ങളായ ഇടിയപ്പം(നൂൽപ്പുട്ട്), ഉപ്പുമാവ് എന്നിവയിൽ ശുദ്ധമായ മിൽമ ബട്ടർ,നെയ്യ് എന്നിവ ചേർക്കുന്നതിലൂടെ പാലിന്റെ പോഷക ഗുണങ്ങൾക്കൊപ്പം വെണ്ണ,നെയ്യ് എന്നിവയുടെ മണവും രുചിയും ലഭിക്കുന്നു. ഇടിയപ്പത്തിന് ഒരു വർഷത്തോളവും ഉപ്പുമാവിന് ആറുമാസത്തോളവും സൂക്ഷിപ്പ് കാലാവധിയുണ്ട്.പനീർ ബട്ടർ മസാല,ഇൻസ്റ്റന്റ് പുളിശ്ശേരി മിക്സ്,റെഡിടുട്രിങ്ക് പാലട പായസം എന്നിവയും ഉപഭോക്താക്കൾക്കായി മിൽമ വിപണിയിലവതരിപ്പിച്ചിരുന്നു.ഉത്പന്നങ്ങളുടെ വൈവിദ്ധ്യവത്കരണത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിച്ച സ്ഥാപനമാണ് മിൽമയെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.വിദേശവിപണിയിലടക്കം മിൽമയുടെ ഉത്പന്നങ്ങൾക്കുള്ള സ്വീകാര്യതയും കയറ്റുമതി വർദ്ധനയും അഭിമാനകരമാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മിൽമ ചെയർമാൻ കെ.എസ്.മണി,അഡ്വ.കെ.പ്രേംകുമാർ എം.എൽ.എ,കോപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാർ ഡോ.ഡി.സജിത് ബാബു, മിൽമ മാനേജിംഗ് ഡയറക്ടർ ആസിഫ്.കെ.യൂസഫ്,ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, മലബാർ റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ എം.ഡി കെ.സി.ജെയിംസ്, തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ എം.ഡി ഡോ.പി.മുരളി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL