
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിൽ കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്നും,മറ്റാവശ്യങ്ങൾ ഉന്നയിച്ചും സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിന് മുന്നിൽ ആൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലെഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് എം.എസ്.യൂസഫ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന നേതാക്കളായ പി.വി.പ്രസാദ്,കൈരളി റാഫി,ആനത്താനം രാധാകൃഷ്ണൻ,ഒ.ബി.രാജേഷ്, കെ.എം.ശ്രീധരൻ,മുരളീധരൻ നായർ,രാജലക്ഷ്മി,കനകൻ വള്ളിക്കുന്ന്,എം.സി.തോമസ്,സതീഷ് തൃശൂർ,ബെന്നി ജോസഫ്,ചവറ ഹരീഷ് കുമാർ,വേണുപഞ്ചവടി,അനിൽകുമാർ,സി.വിജയൻ,പ്രീതകുമാർ,എസ്.സലാഹുദീൻ,മടപ്പള്ളി മോഹനൻ,അൻഷ്യൽ ആന്റണി,എം.ആർ.പ്രതാപൻ,ആയൂബ് ഖാൻ,എം.വിജയൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |