SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം, മെഡി.കോളേജിലെ സി.ടി സ്‌കാൻ എണ്ണം കൂട്ടണം

ct-mch

നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെ സി.ടി സ്കാനിംഗ് യന്ത്രത്തിൽ പ്രതിദിനം കുറഞ്ഞത് 60 സ്കാനിംഗ് നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം. ഇത് സംബന്ധിച്ച് റേഡിയോ ഡയഗ്‌നോസിസ്,ന്യൂറോളജി വകുപ്പുകൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കണം. സ്വീകരിച്ച നടപടി മൂന്നാഴ്ചക്കകം ആരോഗ്യസെക്രട്ടറി,മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ,ആശുപത്രി സൂപ്രണ്ട് എന്നിവർ സമർപ്പിക്കണമെന്ന് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പാവപ്പെട്ടവർ ആഴ്ചകളോളം സ്കാനിംഗിനായി കാത്തിരിക്കുമ്പോൾ ന്യൂറോളജിയിലെ സ്കാനിംഗ് യന്ത്രം നോക്കുകുത്തിയായിരുന്ന വാർത്ത കേരളകൗമുദി കഴിഞ്ഞമാസം 23ന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. അടുത്ത മാസം കമ്മിഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ആരോഗ്യ സെക്രട്ടറി,മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ,മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്നിവരുടെ പ്രതിനിധികൾ ഹാജരായി തത്സ്ഥിതി വിശദീകരിക്കണമെന്നും ഉത്തരവിലുണ്ട്.

സ്കാനിംഗ് റിപ്പോർട്ട് തയ്യാറാക്കാൻ റേഡിയോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന കാരണത്താലാണ് കോടികൾ വിലയുള്ള സ്കാനിംഗ് യന്ത്രം മതിയായ രീതിയിൽ ഉപയോഗിക്കാതെ രോഗികൾക്ക് സേവനം നിഷേധിക്കുന്നത്. മെഡിക്കൽ കോളേജിൽ സ്ട്രോക്ക് സെന്റർ സജ്ജമാക്കുന്നതിന്റെ ഭാഗമായി 2020ലാണ് സ്ട്രോക്ക് സി.ടി യന്ത്രം പ്രവർത്തനം തുടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL