കാട്ടാക്കട: വിവാഹ സത്ക്കാരം നടക്കുന്നതിനിടെ യുവാവിന് കഴുത്തിൽ കുത്തേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ.കണ്ടല കാട്ടുവിള സ്വദേശികളായ കിരൺ,നിഥിൻ രാജ് എന്നിവരാണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്.തിങ്കളാഴ്ച രാത്രിയോടെ തൂങ്ങാംപാറയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ വിവാഹ സത്ക്കാരം നടക്കുന്നതിനിടയിൽ അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്.
കഴുത്തിൽ ഗുരുതരമായി കുത്തേറ്റ അജീറിനെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓഡിറ്റോറിയത്തിന് പുറകുവശത്തെ പാചക പുരയ്ക്ക് സമീപം വച്ചായിരുന്നു അക്രമം.ബിയർ കുപ്പി കൊണ്ട് അജീറിനെ കുത്തിയശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. വ്യക്തിപരമായ പ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.കുത്തേറ്റ അജീറും പ്രതികളും ഒരുമിച്ചിരുന്ന് ഓഡിറ്റോറിയത്തിന് പുറകിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ആക്രമണം. ചൊവ്വാഴ്ച രാവിലെ പ്രതികളെ അറസ്റ്റ് ചെയ്ത് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.പ്രതികളെ കോടതിയിൽ ഹാജരാക്കി.പരിക്കേറ്റ അജീർ മെഡിക്കൽ കോളേജിൽ ഗുരുതര നിലയിൽ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |