SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 PM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: രണ്ടാനച്ഛൻ അറസ്റ്റിൽ

ആര്യനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ ആര്യനാട് പൊലീസിന്റെ പിടിയിൽ. വെള്ളനാട് വെളിയന്നൂർ ജസൻ ഭവനിൽ സജി (31)ആണ് പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മടത്തറ സ്വദേശിയായ യുവതി ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് മകളുമായി പ്രതിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. പ്രതി പീഡിപ്പിച്ചെന്ന വിവരം പെൺകുട്ടി അമ്മയോട് പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സജിയുടെ ആദ്യവിവാഹത്തിലെ മകളെ പീഡിപ്പിച്ച കേസിലും നിരവധി അടിപിടികേസിലും പ്രതിയാണ് ഇയാൾ. ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ അരുൺ,സൂരജ്,പ്രശാന്ത് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL