
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത ഇരുനൂറ്റിഅൻപതിൽപ്പരം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച വേനൽക്കൂടാരം അവധിക്കാല ക്യാമ്പ് സമാപിച്ചു.സമാപന സമ്മേളനം മാദ്ധ്യമ പ്രവർത്തകൻ നൃപൻ ചക്രവർത്തി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സൂര്യ.എസ്.പ്രേം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്.വിനിതകുമാരി, ജെ.ജോജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.സതീഷ്, ആദർശ്, ടി.കുമാർ, പഞ്ചായത്ത് അംഗം എം.സുനിൽ, ബിനിൽ കുമാർ, അജികുമാർ, ബി.ഡി.ഒ ചിത്ര.കെ.പി, ജി.ഒ.സുജൻലാൽ എന്നിവർ പങ്കെടുത്തു. സംഗീതമേ ജീവിതം പരിപാടിയിൽ മോട്ടിവേഷൻ സ്‌പീക്കറും എഴുത്തുകാരനുമായ ഗിരീഷ് പരുത്തിമഠം, പിന്നണി ഗായകൻ പന്തളൻ ബാലൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. വിവിധ മേഖലകളിൽ നിന്നും പാട്ടുവർത്തമാനം കലാകാരൻ ദിവകൃഷ്‌ണൻ, മാദ്ധ്യമപ്രവർത്തകൻ നൃപൻ ചക്രവർത്തി, ഡാൻസർ അഖിൽ.പി.വിത്സൺ, നാടൻപാട്ട് കലാകാരൻ പുലിയൂർ ജയകുമാർ എന്നിവർ കുട്ടികൾക്കായി വിവിധ പരിപാടികളും ക്ലാസുകളും നടത്തി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |