SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

മക്കളേ ഓടിക്കോ... വെടിയുണ്ട കൊണ്ടേ... കാട്ടാക്കടയിലെ മോക്ഡ്രിൽ; അമ്പരപ്പിൽ യാത്രക്കാർ

mok

കാട്ടാക്കട: മക്കളെ ഓടിക്കോ... എന്റെ നെഞ്ചിൽ കൊള്ളേണ്ട വെടിയുണ്ട ഒരു പൊലീസുകാരന്റെ ദേഹത്തുകൊണ്ടേ.... കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡിഫൻസ് മോക്ഡ്രില്ലിനിടെ ഒരു വയോധികയുടെ നിലവിളിച്ചുകൊണ്ടുള്ള ഓട്ടമാണ്...

ഡിപ്പോയിൽ വെടിയും ബഹളവും കേട്ടപാടെ പരിഭ്രാന്തരായവർ ഓടിമാറി. സംഭവത്തെക്കുറിച്ച് അറിഞ്ഞവർ ബഹളം കേട്ട ഭാഗത്തേക്ക് ഓടിയെത്തി. ഇതിനിടയിൽ വലിയ സൈറൺ മുഴക്കി പല ഭാഗത്തു നിന്നും ആംബുലൻസുകൾ ചീറിപ്പാഞ്ഞ് ഡിപ്പോയ്ക്കുള്ളിലെത്തി. കൃത്യം 4ന് തന്നെ സൈറൺ മുഴങ്ങി. റേഡിയസ് കുറവായതിനാൽ ഡിപ്പോയിൽ എല്ലായിടത്തും സൈറൺ കേട്ടില്ല. ഡിപ്പോയിലെ ബസ് യാർഡിൽ യാത്രക്കാർക്കിടയിലാണ് ആദ്യം വെടിപൊട്ടിയത്. രണ്ടു വെടികളാണ് പൊട്ടിയത്. ഇതോടെ ജനങ്ങൾ ഓടി സുരക്ഷിതസ്ഥാനങ്ങളിൽ ഒളിച്ചു. ഇത് യുദ്ധ സമാനമായ അന്തരീക്ഷം ഉണ്ടാക്കി. പരിസരത്ത് മഫ്തിയിലുണ്ടായിരുന്ന പൊലീസുകാർ വെടിയുതിർത്തവരെ മൽപ്പിടുത്തത്തിലൂടെ കീഴടക്കി. ഉടൻതന്നെ കാട്ടാക്കട പൊലീസും ഫയർഫോഴ്സ് ആംബുലൻസുകളുമെല്ലാം സർവ്വ സന്നാഹങ്ങളുമായെത്തി.

ഉടൻ ഇവരെ ആംബുലൻസുകളിൽ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെയും യുദ്ധസമാനമായ അന്തരീക്ഷത്തിൽ പരിചരണവും ഒരുക്കിയിരുന്നു. ആശുപത്രിയിലെത്തിയവരും ഇതെല്ലാം കണ്ട് അന്തം വിട്ട നിലയിലായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിനുകുമാർ,കാട്ടാക്കട തഹസിൽദാർ അനിൽകുമാർ,കാട്ടാക്കട അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ തുളസീധരൻ നായർ,കാട്ടാക്കട ആര്യനാട് നെയ്യാർഡാം എസ്.എച്ച്.ഒ മാർ എന്നിവർ മോക്ഡ്രില്ലിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL