കടയ്ക്കാവൂർ: മഹാകവി കുമാരനാശാന്റെ 153-ാം ജന്മദിനാഘോഷങ്ങൾ 8 മുതൽ 10വരെ കായിക്കര ആശാൻ സ്മാരകത്തിൽ നടക്കും. 8ന് രാവിലെ 9ന് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. 9.30ന് കലാസാഹിത്യ മത്സരങ്ങൾ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.അഡ്വ.ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. എൽ.പി,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് കോളേജ് വിഭാഗങ്ങൾക്കായി കാവ്യാലാപനം,പ്രസംഗം,കഥാരചന,കവിതാരചന,ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടക്കും.
9ന് രാവിലെ കോളേജ് വിഭാഗം പ്രശ്നോത്തരി,സംവാദം എന്നിവ നടക്കും.വൈകിട്ട് 5ന് കാവ്യ ഗ്രാമപദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനവും ആശാൻ അനുസ്മരണ സമ്മേളനവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.10ന് രാവിലെ 9ന് കാവ്യാർച്ചന കവി ശാന്തൻ ഉദ്ഘാടനം ചെയ്യും.കായിക്കര അശോകൻ അദ്ധ്യക്ഷത വഹിക്കും.ഉച്ചയ്ക്ക് 2ന് സാഹിത്യ സംവാദം രാമചന്ദ്രൻ കരവാരം ഉദ്ഘാടനം ചെയ്യും.കെ.ജയിൻ വക്കം അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5ന് ജന്മദിനസമ്മേളനം ഉദ്ഘാടനവും യുവകവി പുരസ്കാര സമർപ്പണവും കവി ഏഴാച്ചേരി രാമചന്ദ്രൻ നിർവഹിക്കും. സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനം ഡോ. വിജയരാഘവൻ നിർവഹിക്കും.രാത്രി 8 മുതൽ നാടകവും നടക്കുമെന്ന് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശും സെക്രട്ടറി വി.ലൈജുവും വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഡോ.ബി.ഭുവനേന്ദ്രൻ,ഡോ.കെ.സുധാകരൻ,കരവാരം രാമചന്ദ്രൻ,കവി ശാന്തൻ,സി.വി.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |