കിളിമാനൂർ: കാട്ടുപന്നി ശല്യം കാരണം കിഴങ്ങു വർഗങ്ങളൊന്നും നടാൻ വയ്യ, ഇപ്പോൾ മയിൽ ശല്യം കാരണം ഒരു ചീര പോലും നടാൻ വയ്യാത്ത അവസ്ഥയാണ്. ഒരു വീട്ടമ്മയുടെ വിഷമമാണിത്.കുരങ്ങിനും കാട്ടു പോത്തിനും പിന്നാലെ മയിലുകളും കാടിറങ്ങാൻ തുടങ്ങി. ഗ്രാമങ്ങളിലിപ്പോൾ എവിടെ നോക്കിയാലും മയിൽക്കൂട്ടത്തെ കാണാം.അഞ്ച് മുതൽ പത്ത് വരെയുള്ള സംഘങ്ങളായെത്തുന്ന ഇവയ്ക്ക് ആദ്യം കൗതുകത്തോടെ കണ്ട് ജനങ്ങൾ പഴങ്ങളും ധാന്യങ്ങളും നൽകി.എന്നാലിപ്പോൾ ഇവയെ ഓടിക്കാൻ പാടുപെടുകയാണ് ജനങ്ങൾ.ആദ്യമാദ്യം മനുഷ്യനോട് അകൽച്ച കാണിച്ചിരുന്ന ഇവ ക്രമേണ മനുഷ്യനോട് അടുക്കുകയും വീട്ടിനകത്ത് നിന്ന് ധാന്യങ്ങൾ ഭക്ഷിക്കാനും തുടങ്ങി. പല വീടുകളിലെയും കോഴികൾക്കൊപ്പമാണിവ ഇപ്പോൾ നടക്കുന്നത്. ആകാശത്ത് മഴക്കാർ കണ്ടാൽ വീടിന്റെ ടെറസിന് മുകളിൽ നൃത്തം ചെയ്യുന്ന കാഴ്ചയും കാണാം. ഒച്ച്,അട്ട,ചെറുപാമ്പുകൾ എന്നിവയെ ഭക്ഷിക്കുന്ന ഇവ കൂട്ടമായെത്തി വിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് കർഷകർക്ക് തലവേദനയായത്. നാട്ടിലെത്തിയ ഇവ കാവുകളിലും പൊന്തക്കാടുകളിലും മുട്ടയിട്ട് കുഞ്ഞുങ്ങളുമായാണ് ഗ്രാമങ്ങൾ ചുറ്റുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |