SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

കാറിലെത്തി കടകൾ കുത്തിത്തുറന്ന് മോഷണം ഫോണുകൾ ഉൾപ്പെടെ നഷ്ടപ്പെട്ടു

cctv

ആര്യനാട്:ആര്യനാട്ട് കാറിലെത്തിയ സംഘം കടകൾ കുത്തിത്തുറന്ന് മോഷണം നടത്തി. വിലകൂടിയ ഫോണുകളും ബാഗും ചെരുപ്പുകളും ഉൾപ്പെടെ കവർന്നു. പ്രതിയുടെ ദൃശ്യങ്ങൾ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 10നും വെള്ളിയാഴ്ച പുലർച്ചയ്ക്കും ഇടയിലായിരുന്നു മോഷണം.


ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷനിലെ ഷഫീഖിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ കോർണർ മൊബൈൽ ഷോപ്പിലും,ഷംനാഥിന്റെ ഉടമസ്ഥതയിലുള്ള നോവ ചെരുപ്പ് കടയിലുമായിരുന്നു മോഷണം.

മഴയും കനത്ത കാറ്റും മൂലം നാശനഷ്ടങ്ങൾ നേരിട്ടുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഇവിടെയും. കഴിഞ്ഞ ദിവസം രാത്രി മുതൽ പ്രദേശത്ത് വൈദ്യുതിയും മുടങ്ങിയിരുന്നു.ഈ അവസരം മുതലാക്കിയായിരുന്നു മോഷണം.

മൊബൈൽ ഷോപ്പിൽ നിന്ന് 13 പുതിയ വിലകൂടിയ ആൻഡ്രോയ്ഡ് മൊബൈലുകളും,കസ്റ്റമർ സർവീസിനായി നൽകിയ കൂടിയ നിരവധി ഫോണുകൾ, വില്പനയ്ക്കായുള്ള ഡ്രിമ്മറുകൾ,സ്പ്രേ,മേശയിൽ സൂക്ഷിച്ചിരുന്ന 5000ത്തോളം രൂപ എന്നിവയും ചെരുപ്പ് കടയിൽ നിന്ന് ബാഗ്,ചെരുപ്പ്,കുട തുടങ്ങിയവയും മോഷ്ടിച്ചു. ഇരുവരും ആര്യനാട് പൊലീസിൽ പരാതി നൽകി.ചെരുപ്പുകടയിലെ സി.സി ടിവിയിലാണ് പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞത്.ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL