SignIn
Kerala Kaumudi Online
Friday, 23 October 2026 9.51 AM IST

ഗ്യാസ് സിലിണ്ടർ മോഷണം: പ്രതി പിടിയിൽ

തിരുവനന്തപുരം: ജഗതി ഡി.പി.ഐ ജംഗ്ഷനിലെ രജനി ഗ്യാസ് ഏജൻസിയിൽ നിന്ന് ഗ്യാസ് കുറ്റികൾ മോഷ്ടിച്ചയാൾ പിടിയിൽ.കരമന വില്ലേജിൽ സത്യൻ നഗറിൽ തളിയൽ ക്ഷേത്രത്തിന് സമീപം ടി.സി 50/1335ൽ ശരവണനെയാണ്(35) മ്യൂസിയം പൊലീസ് പിടികൂടിയത്. ഇയാൾ മറിച്ചുവിറ്റ ഗ്യാസ്‌കുറ്റികൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സി.സി ടിവി ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
എ.സി.പി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സി.ഐ വിമൽ,എസ്.ഐമാരായ വിപിൻ,ഷിജു,സി.പി.ഒമാരായ രഞ്ജിത്,അനീഷ് ചന്ദ്രൻ,അനുകൃഷ്ണൻ,അനൂപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL