SignIn
Kerala Kaumudi Online
Friday, 23 October 2026 11.24 AM IST

വിതുര സ്കൂളിൽ കുട്ടിപൊലീസിന്റെ അടുക്കളത്തോട്ടം

adukkalathottam

വിതുര: വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ അടുക്കളത്തോട്ടം തയ്യാറാക്കി. സ്കൂളുകളിലെ പുതുക്കിയ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇലവർഗങ്ങളും, മറ്റു പച്ചക്കറികളും സ്കൂളിൽ കൃഷി ചെയ്യുകയെന്ന ആശയം മുൻ നിറുത്തിയാണിത്. ഓണത്തോടനുബന്ധിച്ച് ആദ്യ വിളവെടുപ്പ് കൂടി മുന്നിൽ കണ്ട് വിതുര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് അടുക്കളതോട്ടം സജ്ജീകരിച്ചത്.

വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് മഞ്ജുഷ ആനന്ദ് തോട്ടം ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീജ.വി.എസ്, പി.ടി.എ പ്രസിഡന്റ് ആർ.രവിബാലൻ, സീനിയർ അസിസ്റ്റന്റ് ഷീജ കുമാരി, സ്റ്റാഫ്‌ സെക്രട്ടറി എം.എൻ.ഷാഫി, എസ്.ആർ.ജി കൺവീനർ ഷിബു, എസ്.പി.സി ഓഫീസർമാരായ അൻവർ.കെ, പ്രിയ.ഐ.വി.നായർ, മാതൃകാ കർഷകനും എസ്.പി.സിയുടെ കൃഷി കോ-ഓർഡിനേറ്ററുമായ തച്ചൻകോട് മനോഹരൻ നായർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സ്കൂളിലേക്കാവശ്യമായ പൂവ് ലഭ്യമാക്കുന്നതിനായി പൂവനി പൂകൃഷിയും നടത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL