SignIn
Kerala Kaumudi Online
Friday, 23 October 2026 4.41 AM IST

നിയുക്തി മിനി തൊഴിൽമേള

dd

തിരുവനന്തപുരം : മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്,എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ 23ന് നിയുക്തി 2025 മിനി തൊഴിൽമേള സംഘടിപ്പിക്കും.ജില്ലയിലെ തൊഴിൽദായകരെയും ഉദ്യോഗാർത്ഥികളെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റാണ് തൊഴിൽമേള നടക്കുന്നത്.ഐ.ടി, ഓട്ടോമൊബൈൽ,മാർക്കറ്റിംഗ് തുടങ്ങിയ രംഗങ്ങളിലുള്ള 20ൽ പരം പ്രമുഖ തൊഴിൽദായകർ പങ്കെടുക്കും.പത്താംക്ളാസ്,പ്ലസ് ടു,ഐ.ടി.ഐ,ഡിപ്ലോമ, ബിരുദം,ബിരുദാനന്തരബിരുദം,ബി.ടെക് ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്കായി 500 ലേറെ ഒഴിവുകളുണ്ട്. വിവരങ്ങൾക്ക് ഫോൺ: 8921916220, 0471 2992609.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL