SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

വർക്കലയിൽ വാഹന പരിശോധന: 20 കേസുകളിലായി 53,000 രൂപ പിഴ

rto

വർക്കല: വർക്കലയിലെ വിവിധ സ്കൂളുകളുടെയും കോളേജുകളുടെയും സമീപത്തും വിനോദസഞ്ചാര മേഖലയിലും, മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് വാഹന പരിശോധന നടത്തി. ഗതാഗത നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. ലൈസൻസില്ലാതെ വാഹനമോടിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു. രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെ രൂപമാറ്റം വരുത്തി ഓടിച്ചിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്ത് വർക്കല പൊലീസിന് കൈമാറി.

കൂടാതെ ഇൻഷ്വറൻസില്ലാതെ വാഹനമോടിക്കൽ,ഹെൽമെറ്റ് ധരിക്കാതിരിക്കുക തുടങ്ങി വിവിധ നിയമലംഘനങ്ങൾ ഉൾപ്പെടെ ആകെ 20 കേസുകൾ രേഖപ്പെടുത്തി. പരിശോധനയിൽ നിന്ന് 53,000 രൂപ പിഴയീടാക്കി.നിയമലംഘനങ്ങൾക്ക് ഒരിക്കലും ഇളവ് അനുവദിക്കില്ലെന്നും, വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. വർക്കല സബ് ആർ.ടി.ഒ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാബു.എയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ധനീഷ് കുമാർ,സിജു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL