SignIn
Kerala Kaumudi Online
Friday, 23 October 2026 5.08 PM IST

കേക്ക് വിപണി ഉണർന്നു

കിളിമാനൂർ: ബേക്കറികളിലെ ബോർമകൾ എല്ലാം കേക്ക് നിർമ്മിക്കുന്നതിന്റെ തിരക്കിലാണ്. വരും ദിവസങ്ങളിൽ രുചിയിലും നിറത്തിലും വലിപ്പത്തിലും ആകൃതിയിലും വൈവിദ്ധ്യവുമായി ക്രിസ്മസ് വിപണിയിൽ കേക്കുകൾ നിറയും. വിപണിയിൽ പുതിയതരം കേക്കുകൾ എത്തിക്കാനാണ് ബേക്കറി ഉടമകൾ ഒരുങ്ങുന്നത്.

ക്രിസ്മസ് എന്നാൽ പ്ലം കേക്കുകളുടെ കാലമാണ്. വാനില ബട്ടർ കേക്കും വാനില ഫ്രെഷ് ക്രീം കേക്കും. വാൻചോ, കാരറ്റ്, പൈനാപ്പിൾ, പിസ്ത, സ്‌ട്രോബറി, ബട്ടർസ്‌കോച്ച്, ഓറഞ്ച്, ബ്ലാക്ക് -വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ്, ട്രീം കേക്ക് തുടങ്ങിയ രുചികളിലുള്ള കേക്കുകളും ലഭ്യമാണ്. മിക്സഡ് ഫ്ളേവറിനും ആവശ്യക്കാരുണ്ട്. ഓർഡർ അനുസരിച്ച് ക്രിസ്മസ് കേക്കുകൾ തയ്യാറാക്കുന്ന വീട്ടമ്മമാരും, കുടുംബശ്രീ യൂണിറ്റുകളും സജീവമാണ്. ബട്ടർ സ്കോച്ച്, റെഡ് വാൻചോ, ഡ്രീംകേക്ക് എന്നീ രുചികൾ ചേർത്തുള്ള 'ബിഗ്ബോസ്' കേക്കും ലണ്ടൻ ലൗവ് കേക്കുമാണ് വിപണിയിലെ താരം.

വൈനും പ്ലം കേക്കും അടങ്ങുന്ന കോംബോ ഓഫറുകൾ

സ്കൂൾ, കോളേജ് ക്രിസ്മസ് ആഘോഷങ്ങൾക്ക് സ്പെഷ്യൽ ഡിസ്കൗണ്ട്

ചോക്ലേറ്റും കേക്കുകളും അടങ്ങുന്ന ഗിഫ്ട് പായ്ക്കുകളും ലഭ്യം

ഹോംമെയ്ഡ് കേക്കുകൾക്ക് ആവശ്യക്കാരേറെ

ഒരു കിലോയ്ക്ക് വില

പ്ലംകേക്ക് 300-500രൂപ

റിച്ച് പ്ലം കേക്ക് 600

ബിഗ്ബോസ് കേക്ക് 800-1000

വാനില ബട്ടർ കേക്ക് 400

വാൻചോ 600

ക്യാരറ്റ് 400

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL