SignIn
Kerala Kaumudi Online
Friday, 23 October 2026 7.58 AM IST

ശംഖുംമുഖത്ത് ശുചീകരണം നടത്തി നാവികസേന

തിരുവനന്തപുരം:കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന്റെ നേതൃത്വത്തിൽ ശംഖുംമുഖം ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.നാവിക സേനയുടെ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനമാണ് ഇത്. നാവിക കമാൻഡിന് കീഴിലുള്ള വിവിധ യൂണിറ്റുകളായ ദ്രോണാചാര്യ,ഗരുഡ,മെറ്റീരിയൽ ഓർഗനൈസേഷൻ, നേവൽ എയർക്രാഫ്റ്റ് യാർഡ്,നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എയ്റോനോട്ടിക്കൽ ടെക്നോളജി,നേവൽ ഓഫീസർ- ഇൻ-ചാർജ് (കേരളം), സഞ്ജീവനി,സ്കൂൾ ഫോർ നേവൽ എയർമെൻ,വെണ്ടുരുത്തി എന്നിവിടങ്ങളിൽ നിന്നുള്ള 74 നാവികർ രണ്ട് ഓഫീസർമാരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. ജൈവ , അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ബാഗുകളിലാക്കി ശേഖരിച്ചു. 62 ബാഗുകളിലായി ശേഖരിച്ച മാലിന്യം സംസ്കരണത്തിനായി കോർപ്പറേഷന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL