SignIn
Kerala Kaumudi Online
Friday, 23 October 2026 11.55 AM IST

മഹേശ്വരം ക്ഷേത്രത്തിൽ അതിരുദ്ര മഹായജ്ഞത്തിന് തുടക്കമായി

chenkal-temple

പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങളോടൊപ്പം നടക്കുന്ന 7-മത് അതിരുദ്ര മഹായജ്ഞത്തിന് തുടക്കമായി.13വരെയാണ് യജ്ഞം നടക്കുന്നത്.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ തന്ത്രി മുഖ്യൻ ഗണേഷ് ലക്ഷ്മി നാരായണൻ പോറ്റി,യജ്ഞാചാര്യൻ വീരമണി വാദ്ധ്യാർ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ്ചടങ്ങുകൾ.യജുർവേദത്തിലെ നമകം,ചമകം എന്നീ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ശ്രീരുദ്രമന്ത്രം 121 വൈദികർ ചേർന്ന്11 ദിവസങ്ങളിലായി11 പ്രാവശ്യം ജപിക്കുന്ന അതിശ്രേഷ്ഠ വഴിപാടാണ് അതിരുദ്ര യജ്ഞം.യജ്ഞത്തിന്റെ ഭാഗമായി ദിവസേന വസുർധാരാഹോമവും നടക്കും.യജ്ഞദിവസങ്ങളിൽ നിർമ്മാല്യദർശനം,അഭിഷേകം,രാവിലെ 5ന് മഹാഗണപതിഹോമം,കോടിയർച്ചന എന്നിവ നടക്കും.രാവിലെ 8ന് അതിരുദ്ര യജ്ഞം ആരംഭിക്കും.11.30ന് കലശാഭിഷേകവും ഉച്ചപൂജയും പ്രസാദവിതരണവും നടക്കും.വൈകിട്ട് 4.30ന് കോടിയർച്ചനയും തുടർന്ന് സന്ധ്യാ ദീപാരാധനയും നടക്കും.രാത്രി 7ന് പുഷ്പാഭിഷേകവും അത്താഴപൂജ ഉണ്ടായിരിക്കും.

ക്യാപ്ഷൻ: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ ആരംഭിച്ച 7-ാമത് അതിരുദ്ര മഹായജ്ഞം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL