തിരുവനന്തപുരം:അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സ്‌പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ, മേരാ യുവ ഭാരത്,ഖേലോ ഇന്ത്യ സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാർച്ച് 8ന് വനിതാ കായികമത്സരങ്ങൾ സംഘടിപ്പിക്കും.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ഭാര്യ അനഘ ആർലേക്കർ വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യും.സൈക്കിൾ റാലി, വിവിധ പ്രായപരിധിയിലുള്ളവർക്കായി 100,200,400 മീറ്റർ ഓട്ടമത്സരം,വടംവലി മത്സരം,സൂംബ ഡാൻസ് എന്നിവയും സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
