തിരുവനന്തപുരം: സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസ സമരം നടത്തി. ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് സാജൻ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ടിന്റെയും പാർട്ടിയുടെയും സംസ്ഥാന-ജില്ലാ നേതാക്കളായ ബാബു വലിയ വീടൻ, കല്ലട ഫ്രാൻസിസ്, വാസു കാരാട്ട്, തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
