തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം,യുവജനകാര്യ കായിക മന്ത്രാലയം,മൈ ഭാരത് എന്നിവ സംയുക്തമായി ചേർന്ന് സംഘടിപ്പിക്കുന്ന 17ാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി നാളെ മുതൽ 12 വരെ നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നടക്കും. വിവിധ കലാമത്സരങ്ങളും കേരളീയ കലകളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. നിയമസഭ,വിക്രം സാരാഭായ് സ്‌പേസ് സെന്റർ,കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്,കോവളം ബീച്ച്,മ്യൂസിയം,മൃഗശാല,ശിവഗിരി മഠം,തോന്നയ്ക്കൽ ആശാൻ സ്മാരകം എന്നിവ സംഘാംഗങ്ങൾ സന്ദർശിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |