SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

കളഞ്ഞുപോയ രേഖകളും തുകയും തിരികെയേൽപ്പിച്ചു

കാട്ടാക്കട: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും സർവീസ് പോയ ബസ്സിൽ കോട്ടയ്ക്കകം സ്വദേശി ഉഷയുടെ പതിനായിരം രൂപയും, മൊബൈൽ ഫോണും, തിരിച്ചറിയൽ രേഖകളും ഉൾപ്പെട്ട പേഴ്സ് നഷ്ടപ്പെട്ടിരുന്നു. ബസ്സിലെ കണ്ടക്ടർ പി.ബിനുകുമാർ ബസ്സിൽ നിന്നും ലഭിച്ച തുകയും രേഖകളും സ്റ്റേഷൻ മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ ഉടമസ്ഥനെ തിരികെയേൽപ്പിച്ചു. കെ.എസ്.ആർ.ടി.ഇ എ(സി.ഐ.ടി.യു) ആര്യനാട് യൂണിറ്റ് അംഗമാണ് ബിനു കുമാർ.

ഫോട്ടോ : കണ്ടക്ടർ ബിനു കുമാര്‍ രൂപയും രേഖകളും ഉഷയെ ഏൽപ്പിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL