SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

കാര്യവട്ടത്തെ ഗവേഷണ സമുച്ചയവും ആംഫി തിയേറ്ററും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് കെട്ടിട സമുച്ചയവും ആംഫി തിയേറ്ററും മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കിഫ്ബി പദ്ധതിയിൽ പൂർത്തീകരിച്ച ഓപ്പൺ ക്ലാസ് റൂം മന്ത്രി വി.ശിവൻകുട്ടിയും ഉദ്ഘാടനം ചെയ്തു. സർവകലാശാല തനത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാര്യവട്ടം ക്യാമ്പസിന്റെ പ്രവേശന കവാടത്തിന് 'ഡോ.സർവേപള്ളി രാധാകൃഷ്ണൻ ഗേറ്റ്" എന്ന പ്രഖ്യാപനം മന്ത്രിമാരായ ഡോ.ആർ.ബിന്ദുവും കെ.എൻ.ബാലഗോപാലും ചേർന്ന് നിർവഹിച്ചു. കാര്യവട്ടം ഇ.എം.എസ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ അദ്ധ്യക്ഷനായി. 100കോടി രൂപയുടെ പി.എം. ഉഷ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന അക്കാഡമിക് കോംപ്ലക്സ്, ഗേൾസ് ബോയ്സ് ഹോസ്റ്റലുകൾ, റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റുകൾ,ട്രാൻസിലേഷണൽ റിസർച്ച് ലബോറട്ടറി,അക്കാഡമിക് ഇൻക്യൂബേഷൻ സെന്റർ
തുടങ്ങിയവയുടെ നിർമ്മാണോദ്ഘാടനവും നടത്തി. അയ്യാവൈകുണ്ഠസ്വാമിയുടെ പേരിൽ സർവകലാശാലയിൽ ആരംഭിച്ച പഠനഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയായി. സിൻഡിക്കേറ്റംഗങ്ങളായ ജി.മുരളീധരൻ, എസ്.നസീബ്,രജിസ്ട്രാർ ഇൻചാർജ്ജ് ആർ.രശ്മി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL