SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.07 AM IST

വേനൽച്ചൂടിൽ ഉണർന്ന് ഐസ്‌ക്രീം വിപണി

കിളിമാനൂർ: കനത്ത ചൂട്,ഉത്സവ,പെരുന്നാൾ സീസൺ... ഐസ്‌ക്രീം വിപണി പൊടിപൊടിക്കുകയാണ്. നിരവധി ഐസ്‌ക്രീം ബ്രാൻഡുകളാണ് വില്പനയ്ക്കായി വിവിധ രുചികളിൽ വിപണിയിലുള്ളത്.സാധാ ഐസ്‌ക്രീമുകൾക്കൊപ്പം ഫ്രൂട്ട് ബാർ,ചോക്കോ ബാർ,കോൺ,കുൽഫി എന്നിവയും സ്ഥാനം പിടിച്ചിട്ടുണ്ട്.10 - 50 രൂപ വരെയുള്ള ഐസ്‌ക്രീമുകളാണ് കൂടുതൽ വിറ്റുപോകുന്നത്.

വേനലായതോടെ ഫാമിലി പായ്ക്കുകളുടെ ആവശ്യം കൂടിയിട്ടുണ്ട്.വാനില ഐസ്‌ക്രീമുകൾക്കാണ് പ്രിയം.സിപ്പ് അപ്പിനെ ഓർമിപ്പിക്കുന്ന 'സിപ്പി, ബാറുകൾക്കും കോണുകൾക്കും പുറമെ മിൽക്കീസ്,ഫ്രൂട്ടിക്കിൾ വിഭാഗങ്ങളിലും ഇഷ്ടക്കാരേറി.ഡിസംബർ മുതൽ വിപണി ഉഷാറായിരുന്നു. ഉത്സവ പറമ്പുകളിൽ കമ്പനി നേരിട്ട് എത്തിച്ചുകൊടുക്കുന്നതിനാൽ റിസ്കും കുറവ്.കച്ചവടക്കാർക്ക് ലാഭം കൂടുതലുമാണ്. ഇനി മേയ് വരെ തിരിഞ്ഞു നോക്കേണ്ടതില്ലെന്നാണ് നിഗമനം.

സാന്നിദ്ധ്യവുമായി

മിൽമയും

ഐസ്‌ക്രീം വിപണിയിൽ സാന്നിദ്ധ്യം ശക്തമാക്കാനായി വെറൈറ്റികൾ പരീക്ഷിക്കുകയാണ് മിൽമ.കുൽഫിയടക്കം ജനപ്രിയമായതോടെ കൂടുതൽ പരീക്ഷണങ്ങൾ വിപണിയിലെത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL