
തിരുവനന്തപുരം: പ്രഥമ വലിയശാല കാവിലമ്മ പുരസ്‌കാരത്തിന് ചലച്ചിത്ര പിന്നണി ഗായകൻ ജി.വേണുഗോപാൽ അർഹനായി. 10001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കാവിൽ ദേവീക്ഷേത്രോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകീട്ട് 7ന് നടനും സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ പുരസ്‌കാരസമർപ്പണം നിർവ്വഹിക്കുമെന്ന് കാവിൽ ദേവീ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ പി.ബാലകൃഷ്ണപിള്ളയും സെക്രട്ടറി കെ. സോമശേഖരൻ നായരും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
