SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: 188 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിറ്റി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയായ 'ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൽ' 188 പേരെ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കി. സിറ്റി പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട, സ്ഥിരം കുറ്റവാളികളായവരെയാണ് പിടികൂടിയത്.
സിറ്റി പൊലീസ് കമ്മീഷണർ കെ.കാർത്തികിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർമാരായ തപോഷ് ബസുമതാരി,ദീപക് ധങ്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ഇത്തരത്തിലെ പരിശോധനകൾ തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL